വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു് ആരുമറിയാതെ ആരോരുമറിയാതെ കവിതപോലെന്നില്‍ നിറഞ്ഞതാരാണു് ...
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ആരുമറിയാതെ ആരോരുമറിയാതെ
കവിതപോലെന്നില്‍ നിറഞ്ഞതാരാണു്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ആരുമറിയാതെ ആരോരുമറിയാതെ
കവിതപോലെന്നില്‍ നിറഞ്ഞതാരാണു്
ഏതോ സ്വപ്നം കാവ്യമായ് ഏതോ മൌനം രാഗമായ്
കണ്ടു മറന്ന കിനാവിലെ വര്‍ണ്ണമനോഹരഭാവമേ
വിണ്ണിന്‍ കായലിലെ കാണാത്തോണിയിലെന്‍
സ്വപ്നക്കൂടേറ ഇന്നു വന്നവനാരാണു്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ഇന്നീ രാവും മൂകമായ് ഞാനീ വീഥിയില്‍ ഏകയായ്
ഇന്നെന്‍ നെഞ്ചിലെ ഓര്‍മ്മകള്‍
കണ്ണീര്‍ മഴയായ് പെയ്തുപോയ്
തീരാ നൊമ്പരമായ് നോവിന്‍ മര്‍മ്മരമായ്
സ്നേഹത്തേരേറി ദൂരെ പോയവനാരാണു്
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു്
ആരുമറിയാതെ ആരോരുമറിയാതെ
ആരുമറിയാതെ ആരോരുമറിയാതെ
ആരോരുമറിയാതെ ആരോരുമറിയാതെ
COMMENTS